 
മല്ലപ്പള്ളി : കോട്ടാങ്ങൽ വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു. 21 ന് മന്ത്രി കെ. രാജൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും ആന്റോആന്റണി എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ പങ്കെടുക്കും. . 2021 ലെ മിന്നൽ പ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്ക് ധനസഹായ വിതരണ പ്രഖ്യാപനവും നടക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാമത് നൂറുദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ്. ഒാഫീസ് നിർമ്മാണത്തിനായി 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത് . 1375 ചതുരശ്ര അടി വിസ്തീർണത്തിലാവും കെട്ടിടം. അടൂർ നിർമ്മിതി കേന്ദ്രമാണ് നിർമ്മാണം നടത്തുന്നത്. വില്ലേജ് ഓഫീസറുടെ മുറിയും ജീവനക്കാർക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും റെക്കാഡ് റൂമും ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ടോയ്ലറ്രുകളും ഉണ്ടാകും. ഇതോടെ താലൂക്കിലെ എഴുമറ്റൂർ, പുറമറ്റം, കോട്ടാങ്ങൾ വില്ലേജ് ഒാഫീസുകൾ സ്മാർട്ടാകും.