പത്തനംതിട്ട : ലോകവദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പും രാവിലെ 11.30 മുതൽ വദനാരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുമെന്ന് ഡി.എം.ഒ ഡോ. എൽ. അനിത കുമാരി അറിയിച്ചു.