 
പള്ളിക്കൽ: കെ - റെയിൽ വിരുദ്ധ സംസ്ഥാന സമിതി നടത്തുന്ന സമര ജാഥക്ക് പള്ളിക്കൽ കെ- റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.പി.സി.സി മെമ്പർ തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അരവിന്ദാക്ഷൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമരസമിതി ആർ.എം.പി ബാബുരാജ്, കൺവീനർ എസ് രാജീവൻ, പഴകുളം തോട്ടുവ പി.മുരളി, എം.ആർ.ഗോപകുമാർ, ശിവപ്രസാദ്, ജി.പ്രമോദ്, ആർ.സന്തോഷ്കുമാർ,ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, കെ.പി.ശ്രീകുമാർ, സജീവ്.തുടങ്ങിയവർ സംസാരിച്ചു.