പന്തളം : സമ്പൂർണമാലിന്യവിമുക്ത പഞ്ചായത്തായി മാറാൻ പന്തളം തെക്കേക്കര ഒരുങ്ങുന്നു. ഇതിനായി നടപ്പാക്കുന്ന തട്ട ഗ്രാമം ഹരിത മനോഹരം പദ്ധതിയിൽ എല്ലാ വീടുകളിലും ഒരു മാലിന്യ സംസ്‌കരണ ഉപാധി സ്ഥാപിക്കുന്നതിന് റിംഗ് കംപോസ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റാഹേൽ, വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, ശ്രീവിദ്യ, വി.ഇ.ഒ സുനിൽ ബാബു, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.