അടൂർ : നിരന്തരം പൈപ്പുപൊട്ടുന്നത് കാരണം റോഡിന്റെ വശങ്ങൾ വെട്ടിപ്പൊളിക്കുന്നതിലും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു.സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദ് ചന്ദ്രശേഖർ, മുൻസിപ്പൽ കൗൺസിലർ ഗോപു കരുവാറ്റ, അംജത് അടൂർ , അഖിൽപന്നിവിഴ , അൽത്താഫ്, റഷീദാലി, എബി തോമസ് എബൽ ബാബു, ജയപ്രകാശ് തെങ്ങമം , എന്നിവർ പ്രസംഗിച്ചു.