dharna
കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ജനകീയ ധർണ്ണ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തി കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനകീയ ധർണ നടത്തി.
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സ്ത്രീകൾക്ക് വേണ്ടി നവോത്ഥാന മതിൽ സൃഷ്ടിച്ച പിണറായി ഭരണത്തിൽ സ്ത്രീകൾക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു.
ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ. ജി കർത്ത, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, വൈസ് പ്രസിഡന്റ് മനു കൃഷ്ണൻ, പി. ബി അഭിലാഷ്, സെക്രട്ടറി അജി. ആർ നായർ, വിനിജ സുനിൽ, ശ്രീകലശിവനുണ്ണി, ട്രഷറർ എസ്. വി പ്രസാദ്, സെൽ കോ-ഓർഡിനേറ്റർ കെ. ജി മനോജ്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി സുഷമ ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് ഷൈലജ രഘുറാം, മണ്ഡലം സെക്രട്ടറി സിന്ധു ആല, ട്രഷറർ ശ്രീലക്ഷ്മി, സുധാമണി, ഇന്ദു രാജൻ, സിനിബിജു, ആതിരഗോപൻ, രോഹിത്ത്. പി കുമാർ, അനൂപ് പെരിങ്ങാല, എം. മനീഷ്, പി. ടി ലിജു, പി. ജി പ്രിജിലിയ, പുഷ്പകുമാരി, ശരണ്യ, ടി.സി രാജീവ് എന്നിവർ പ്രസംഗിച്ചു.