അടൂർ : ബി.ആർ.സി യുടെ പരിധിയിൽപ്പെട്ട സവിശേഷ കഴിവുള്ള കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. കരവിരുത്, നാടക കളരി, നിറക്കൂട്ട്, യോഗ, നാടൻ പാട്ട്, എന്നിവയായിരുന്നു ക്യാമ്പ് പ്രവർത്തനങ്ങൾ സ്പെഷ്യൽ എജ്യുക്കേറ്റർ ദിലീപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാർത്ഥ സാരഥി, ഷേർലി പോൾ , ലീലു രതീഷ് , സ്മിത എം നാഥ് , വി.എസ് ഷീന, അനൂപ് എന്നിവർ പങ്കെടുത്തു.