പള്ളിക്കൽ : കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച സംസ്ഥാന സമര ജാഥയ്ക്ക് പള്ളിക്കലിൽ സ്വീകരണം നൽകി. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി യൂണിറ്റ് ചെയർമാൻ അരവിന്ദാക്ഷൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ശാന്തൻപിള്ള, ശങ്കരൻ കുട്ടി, വാഴുവേലിൽ രാധാകൃഷ്ണൻ, ശിവപ്രസാദ്, സജീവ്,സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ എം.പി ബാബുരാജ്, വൈസ് ക്യാപ്റ്റൻ രാജീവൻ എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.

തെങ്ങമം: കൊല്ലായ്ക്കൽ നടന്ന സ്വീകരണ യോഗത്തിൽ സമിതി യൂണിറ്റ് രക്ഷാധികാരി മഹേശൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം തോട്ടുവ പി.മുരളി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ, ഡി.സി.സി അംഗം ആർ.അശോകൻ, ബി.ജെ.പി പള്ളിക്കൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിജയകുമാർ തെങ്ങമം, യു.ഡി.എഫ് മണ്ഡലം കൺവീനർ മാറോട്ട് സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.