 
ചെങ്ങന്നൂർ: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ പ്രോജക്ട് സമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രൊജക്ട് കമ്മിറ്റി പ്രസിഡന്റ് വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രജിതകുമാരി റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം കൃഷ്ണലത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എൻ.സരള, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ മനോജ്, കെ.കെ ചന്ദ്രൻ, ടി.സുശീല, ഉഷ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഒ.എസ് രാജി (പ്രസിഡന്റ്), പി.കെ മിനി, ഗീതാകുമാരി (വൈസ് പ്രസിഡന്റ്), രജിതകുമാരി (സെക്രട്ടറി), ചെല്ലമ്മ, കെ.പി സുനിത (ജോയിന്റ് സെക്രട്ടറിമാർ), ഗീതാമണി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.