 
ഇളമണ്ണൂർ : ഡി. വൈ. എഫ്. ഐ ജില്ലാ സമ്മേളനത്തിന് ഇളമണ്ണൂരിൽ ഉജ്ജ്വല തുടക്കം. കെ റെയിൽ പദ്ധതിക്കെതിരെ അനാവശ്യ സമരങ്ങളുമായി നാടിനെ കാലാപഭൂമിയാക്കാനുള്ള വലതുപക്ഷ നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇളമണ്ണൂർ മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ അദ്ധ്യക്ഷനായിരുന്നു. സമ്മേളന നഗറിൽ സംഗേഷ് ജി .നായർ പതാക ഉയർത്തി. എം അനീഷ് കുമാർ അനുശോചന പ്രമേയവും,ജോബി ടി.ഇൗശോ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ എ .എൻ .സലിം സ്വാഗതം പറഞ്ഞു.സംഗേഷ് ജി നായർ (കൺവീനർ) അനീഷ് വിശ്വനാഥ്, വി .എസ് ഈശ്വരി,ശ്രീനി എസ്. മണ്ണടി, എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ആർ.ശ്യാമ (കൺവീനർ) സജിത്ത് പി. ആനന്ദ്,ജിതിൻ രാജ്, എൻ .എസ്. രാജീവ് എന്നിവരടങ്ങുന്ന മിനിറ്റ്സ് കമ്മറ്റിയും, ആർ .മനു (കൺവീനർ )ജിജോ മോഡി, കെ. വി .മഹേഷ്, ഷിനു കുര്യൻ, രേഷ്മ മറിയം, ആൽഫിൻ ഡാനി, വിഷ്ണു ഗോപാൽ, എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും എം .സി. അനീഷ് കുമാർ(കൺവീനർ) നീതു അജിത്ത്, എൻ .സി .അജീഷ്, മുഹമദ് അനസ്, സി. സുമേഷ്, ജെയ്സൺ, രാജീവ് പി. ജോൺ എന്നിവരടങ്ങിയ ക്രഡൻഷ്യൽ കമ്മറ്റികളും പ്രവർത്തിക്കുന്നു . ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ പ്രവർത്ത റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു.പൊതു ചർച്ച ഇന്ന് തുടരും, സമ്മേളനം ഇന്ന് സമാപിക്കും.