പന്തളം: മുട്ടാർ അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മന്നം കാരുണ്യനിധി ധനസഹായം നൽകി. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടിയാണ് ധനസഹായം വിതരണം ചെയ്തത്. പ്രസിഡന്റ് എം.ബി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വാസുദേവൻ പിള്ള, ഖജാൻജി രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഇ.എസ്. ശ്രീകുമാർ, ജോ. സെക്രട്ടറി സോമശേഖരക്കുറുപ്പ്, യൂണിയൻ പ്രതിനിധി പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.