 
തിരുവല്ല: ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിനെ വരവേൽക്കാൻ തിരുവല്ലയിൽ വിളംബര ഘോഷയാത്ര നടത്തി. മാത്യൂ റ്റി.തോമസ് എം.എൽ .എ ഫ്ലാഗ് ഒഫ് ചെയ്തു. ഫുട്ബാൾ പുരുഷ വനിതാ താരങ്ങൾ ഉൾപ്പെടെ വൻജനാവലി വിളംബര ജാഥയിൽ പങ്കെടുത്തു. ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ ജേഴ്സി റിലീസ് ചെയ്തു. ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ഡോ.റെജിനോൾഡ് വർഗീസ്, കെ.പ്രകാശ് ബാബു, എം.സലീം, ചെറിയാൻ പോളിറക്കൽ. അലക്സ് മാമ്മൻ, ഫിലിപ്പ് ജോർജ്, ജോയി പൗലോസ്, വർഗീസ് മാത്യൂ. സെയിന്റി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സൗഹൃദ ഫുട്ബാൾ മൽസരം മുൻസിപ്പൽ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ജിജി വട്ടശേരി സമ്മാനദാനം നിർവഹിച്ചു.
ഇന്ന് വൈകിട്ട് 6.30ന് തൽസമയ പ്രക്ഷേപണം ആരംഭിക്കും. ചെയർപേഴ്സൺ ബിന്ദു ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി. മാത്യൂ റ്റി.തോമസ് എം.എൽ.എ , ജില്ലാ പൊലീസ് സൂപ്രണ്ട് സ്വപ്നിൽ മഹാജൻ എന്നിവർ പങ്കെടുക്കും. മുതിർന്ന ഫുട്ബാൾ താരം പൊലീസ് അനിയനെ ആദരിക്കും. 300 ചതുരശ്ര അടിയുള്ള കൂറ്റൻ എൽ.ഇ.ഡി. സ്ക്രീൻ കായികപ്രേമികൾക്കായി സമർപ്പിച്ചത് എൻ.എം. രാജുവാണ്.