ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടൂ ഫിഷർവിമെന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന മത്സ്യത്തൊഴിലാളി വനിതാ സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ധനസഹായ വിതരണവും നാളെ രാവിലെ 10ന് മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും.