കോഴഞ്ചേരി: അയിരൂർ വില്ലേജ്തല ജനകീയ വികസന സമിതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു .അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. പ്രസാദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീകല ഹരികുമാർ, ഡെപ്യൂട്ടി കളക്ടർ റ്റി.ജി. ഗോപകുമാർ, റാന്നി ഭൂരേഖ തഹസിൽദാർ എം.കെ. അജികുമാർ, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എൻ.വി. സന്തോഷ്, വില്ലേജ് ഓഫീസർ വി.എസ്. സതീഷ്, ഫിലിപ്പ് ബാബു എന്നിവർ സംസാരിച്ചു.