 
കൊടുമൺ: പത്തുദിവസം നീണ്ടുനിൽക്കുന്ന കൊടുമൺ ശ്രീവൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. കൊടയേറ്റുത്സവവും കൊടിയേറ്റുസദ്യയും നടത്തി. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റിയത്. 20ന് വൃന്ദാവൻകര 21ന് ഏറത്തു വടകര, 22ന് താഴത്തുനടുവിലേമുറി, 23ന് ഏറത്തു തെക്കേക്കര, 24ന് താഴത്തു വടക്കേക്കര, 25ന് കൊട്ടാരത്തിൽക്കര, 26ന് അമ്പലക്കര എന്നിങ്ങനെയാണ് കരകളെ തിരിച്ചിരിക്കുന്നത്. 27ന് പള്ളിവേട്ട, വൈകിട്ട് 6.45ന് ദീപക്കാഴ്ച, 8.30ന് പള്ളിവേട്ട പുറപ്പാട്, 9ന് കൊടുമൺ കിഴക്ക് ഗിരിദേവൻ മലനടയിൽ പള്ളിവേട്ട. . 28ന് 3.30ന് ആറാട്ടുബലി, 4,30ന് വൈകുണ്ഠപുരത്ത് ഗജമേള. 11.30ന് കൊടിയിറക്ക്. എല്ലാ ദിവസവും രാവിലെ 5ന് ഗണപതി ഹോമവും മറ്റു പ്രധാന പൂജകളും.