20-rajagopal-inaugu
എസ്.എൻ.ഡി.പി യോഗം 74ാം നമ്പർ വല്ലന ഗുരുദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചില്ലെങ്കിൽ സമൂഹം വീണ്ടും അന്ധകാര യുഗത്തിലേക്ക് മടങ്ങിപ്പോകുമെന്ന് മുൻ എം.എൽ.എ കെ.സി രാജഗോപാൽ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 74ാം നമ്പർ വല്ലന ഗുരുദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ സന്ദേശങ്ങൾ കാലാതീതമാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ സന്ദേശത്തെ ഉയർത്തിപ്പിടിച്ച് ശ്രീനാരായണീയർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ. അജയകുമാർ എൻഡോവ്‌മെന്റ് വിതരണം നടത്തി. പി. എസ്.സി അംഗം ഡോ. ബിനു സക്കറിയ,
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ.ടി.ടോജി, പ്രാവാസിക്ഷേമകാര്യ വകുപ്പ് സെക്രട്ടറി ജോർജ്ജ് വർഗീസ്, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലീനാ കമൽ, ഇടയാറന്മുള മാർത്തോമ്മാ ചർച്ച് വികാരി ഫാ. എബി ടി. മാമ്മൻ,ജ.ഇ.വൈ.എം ഹനീഫ മൗലവി, കെ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഹരികുമാർ.ആർ
കെ.പി.എം.എസ് എഴിക്കാട് യൂണിറ്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ബിജു വർണശാല, കുറുമ്പൻ ദൈവത്താൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി അഡ്വ. അനീഷ് കുമാർ, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശരൺ പി. ശശിധരൻ, ഉത്സവ കമ്മിറ്റി കൺവീനർ പി.സി രാജൻ എന്നിവർ പ്രസംഗിച്ചു. ശാഖായോഗം സെക്രട്ടറി സുരേഷ് മംഗലത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അരുൺ പറത്തിട്ട നന്ദിയും പറഞ്ഞു.