ഏനാദിമംഗലം: ഏനാദിമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് പെരിങ്ങിനിത്തറയിൽ എ. കെ. നാരായണൻ (75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മൃതദേഹം രാവിലെ 10.30ന് ഏനാദിമംഗലം പഞ്ചായത്താഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. പരേതൻ കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി നടന്ന തട്ടാക്കുടി, പാടം മിച്ചഭൂമി സമരം, കന്നിട കൊയ്ത്ത് സമരം ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുത്തു. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം, കെഎസ് കെടിയു അടൂർ താലൂക്ക് കമ്മിറ്റിയംഗം, കൊടുമൺ ഏരിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ ചെല്ലമ്മ. മക്കൾ: ബിജു, ബിജി. മരുമക്കൾ: സന്തോഷ്, വനജകുമാരി.