 
പത്തനംതിട്ട: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ള ജീവിതശൈലീ രോഗമുള്ളവരെ കണ്ടെത്തി ബോധവത്കരണം നടത്തുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
24 ലക്ഷം രൂപ ചെലവാക്കി ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ദന്തൽ എക്‌സ്‌റേ മെഷിനിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്,കൗൺസിലർ സിന്ധു അനിൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി, മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.പി.എൻ. പത്മകുമാരി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.