പന്തളം: ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി പന്തളം ഏരിയ കൺവെൻഷൻ ഏരിയ പ്രസിഡന്റ് സരിതയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി റെജീന സലീം ഉദ്ഘാടനംചെയ്തു, മെമ്പർഷിപ്പ് വിതരണം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മെറീന തോമസും ഐ.ഡി കാർഡ് വിതരണം ജില്ലാ സെക്രട്ടറി ജലജ ഉണ്ണികൃഷ്ണനും നിർവഹിച്ചു. വ്യാപാരി വ്യവസായി പന്തളം ഏരിയ സെക്രട്ടറി ലവീഷ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു ബി.നായർ, സന്ധ്യ അജിത്ത്. വ്യാപാരി വ്യവസായി പന്തളം ഏരിയ ട്രഷറർ പ്രസാദ്, ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ജില്ലാ ട്രഷറർ റീജ സാബു, അമ്പിളി എന്നിവർ പ്രസംഗിച്ചു.