21-pks
പി.കെ.എസ് പന്തളം ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെ​യ്യു​ന്നു

പന്തളം. മൂന്നും നാലും സെന്റ് വാസ്തു മാത്രമുള്ള പട്ടികജാതി ജനവിഭാഗങ്ങൾ മരണപ്പെട്ടാൽ അവരുടെ സംസ്‌കാരം നടത്താൻ സ്ഥലമില്ലാത്തതിനാൽ പന്തളം കേന്ദ്രമാക്കി സ്മശാനം അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. പെരുമ്പുളിക്കൽ എസ്.ആർ.വി.യു.പി എസിൽ പി.കെ കുമാരൻ നഗറിൽ ചേർന്ന സമ്മേളനം പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.അരുണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എസ്.രാഘവൻ രക്തസാക്ഷി പ്രമേയവും, ടി.എസ് രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു, ഏരിയാ സെക്രട്ടറി എം.കെ മുരളീധരൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോയിൻ സെക്രട്ടറി അഡ്വക്കറ്റ് സി.ടി.വിനോദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ സി.രാകേഷ്,പി.കെ.എസ് ജില്ലാ സെക്രട്ടറി കെ കുമാരൻ, ജില്ലാ കമ്മിറ്റി അംഗം എ.രാമൻ, പാർട്ടി ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ, ജില്ലാ കമ്മിറ്റി അംഗം ലസിത ടീച്ചർ, സാം ഡാനിയൽ, ദിലീപ്, അജീഷ് എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റായി എസ്.അരുൺ, സെക്രട്ടറിയായി എം.കെ മുരളീധരൻ, ട്രഷറർ രാമൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർ ബി.മുരളി കൃതജ്ഞത രേഖപ്പെടുത്തി.