 
കോന്നി : കെ.എസ്.ആർ.ടി.സിയെ സർക്കാർ വകുപ്പാക്കി സംരക്ഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസഡന്റ് എസ്. അജയകുമാർ ആവശ്യപ്പെട്ടു. കോന്നി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് സി.എ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൽ യമുനാദേവി, ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ്, ബി.എം.എസ് ജില്ലാ ജോ.സെക്രട്ടറി സി.കെ സുരേഷ്,എംപ്ളോയിസ് ജില്ലാ സെക്രട്ടറിഎം.കെ പ്രമോദ്, വർക്കിംഗ് പ്രസിഡന്റ് പി.ബിനീഷ്, ട്രഷറർ ആർ. വിനോദ് കുമാർ, ജി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ ഉന്നത വിജയം നേടിയ മക്കൾ, സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. ഭാരവാഹികൾ: സി.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്),ജി.സതീഷ് കുമാർ (സെക്രട്ടറി),സി.ബിനു (ട്രഷറർ), അഞ്ജു രാജ് , വി.കെ രാജേഷ് (വൈസ് പ്രസിഡന്റുമാർ),ഡി. അനൂപ്, ജി.ബിന്ദു ( ജോ.സെക്രട്ടറിമാർ)