കോന്നി: എസ്.എൻ.ഡി.പി യോഗം 1802 കല്ലേലി ശാഖയിലെ 198-ാം വനിതാസംഘം യൂണിറ്റിന്റെ വാർഷീക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗം പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ, സെക്രട്ടറി ശൈലേഷ്‌കുമാർ, യൂണിയൻ കമ്മറ്റി അംഗം ഷിജു എം.എം, ശ്രീലത റോബി, രാധാമണി സുധൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുജാത മോഹൻ (പ്രസിഡന്റ്) സതി രാജൻ ( വൈസ് പ്രസിഡന്റ് ) ശ്രീലത റോബി, ( സെക്രട്ടറി ) പുഷ്പ ഷാജി, ഷീബ സത്യകുമാർ, ജയശ്രീ ശശിധരൻ,(യൂണിയൻ കമ്മറ്റി അംഗങ്ങൾ) ഷീജ സുരേഷ്, സുജ സുരേന്ദ്രൻ, രാമ ഓമനക്കുട്ടൻ, സുമായ സുനിൽ, സുനിത, ഉഷ അശോകൻ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.