പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ഉൽപാദന ഉപാധികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റാഹേൽ, വിദ്യാധരപണിക്കർ, ശ്രീകുമാർ, ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.റീജ, കൃഷി ഓഫീസർ ലാലി, കേരസമിതി ഭാരവാഹികളായ ഗിരിഷ്, അജയമോഹൻ, വിശ്വനാഥൻ ആചാരി, കൃഷി അസിസ്റ്റന്റ് ജീജി, ജസ്റ്റിൻ സുരേഷ് എന്നിവർ പങ്കെടുത്തു.