1
പ്രതിരോധ സമരം ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : കെ - റെയിൽ വിരുദ്ധ പ്രതിരോധം തീർക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും മേലുള്ള പൊലീസ് നരനായാട്ട് അവസാനിക്കണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃയോഗം ആവശ്യപ്പെട്ടു. ജനവിരുദ്ധ പദ്ധതി നടപ്പിലാക്കുവാൻ ജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്. സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻമാറുന്നത് വരെ ജനങ്ങളോടൊപ്പം നിന്ന് സമരത്തിന് നേതൃത്വം നൽകുവാൻ യോഗം തീരുമാനിച്ചു. കോൺഗ്രസ്‌ അംഗത്വം വിതരണവുമായി ബന്ധപ്പെട്ടുള്ള എൻറോളേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം 23‌ന് ഉച്ചക്ക് 3.30 ന് മല്ലപ്പള്ളി വട്ടശേരിൽ പ്ലാസയിൽനടത്തും. ഡി.സി.സി. വൈസ് പ്രസിഡന്റ്‌ എ.സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കാരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റെജി തോമസ്, മാത്യു ചാമത്തിൽ, ലാലു തോമസ്, പി.ടി ഏബ്രഹാം,പി. ജി. ദിലീപ് കുമാർ, ഇ.കെ.സോമൻ, ചെറിയാൻ വർഗീസ്, എ.ഡി.ജോൺ, എം.കെ.സുബാഷ് കുമാർ, ടി.പി.ഗിരീഷ് കുമാർ, മാന്താനം ലാലൻ, എം.ജെ.ചെറിയാൻ, മണിരാജ് പുന്നിലം, തോമസ് തമ്പി, കെ.ജി.സാബു, പി.കെ.ശിവൻകുട്ടി, ഗ്രേസി മാത്യു, അഖിൽ ഓമനക്കുട്ടൻ,പി.എം.റെജിമോൻ,വിനീത് കുമാർ, സുനിൽ നിരവുപുലം, സാം പട്ടേരി തുടങ്ങിയവർ പ്രസംഗിച്ചു.