തിരുവല്ല: ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ഓക്സിലിയറി 65-ാം വാർഷിക സമ്മേളനം നാളെ 3ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടക്കും. കേരള ഓക്സിലിയറി പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ അദ്ധ്യക്ഷതയിൽ ഇവാൻഞ്ചലിക്കൽ സഭ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കെ.വൈ.ജേക്കബ് വചനസന്ദേശം നൽകും. സമീപ ശാഖകളിൽ നിന്നുള്ളവർ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കണമെന്ന് ഓക്സിലിയറി സെക്രട്ടറി റവ.മാത്യു സ്കറിയ അറിയിച്ചു.