മല്ലപ്പള്ളി: കോൺഗ്രസ് ഐ മുൻ മണ്ഡലം പ്രസിഡന്റ പഞ്ചായത്ത് അംഗവുമായിരുന്ന എൻ.കരുണാകരൻ നായരുടെ അനുസ്മരണ സമ്മേളനം മുക്കൂറിൽ കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മാരായ അഡ്വ.വി.ആർ സോജി മാത്യു ചാമത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സി.പി ഓമന കുമാരി, അഖിൽ ഓമനക്കുട്ടൻ അലക്സാണ്ടർ, കാഞ്ഞിരത്താമണ്ണിൽ, അലക്സ് ഏബ്രഹാം വർഗീസ് , പല്ലാട്ട് മറിയാമ്മ കോശി, രാധാമണിയമ്മ, ബിന്ദു എസ് ധന്യ റിദേശ് പുരുഷോത്തമൻ പിളള, സുബി, വിറ്റി ഷാജി സൂരജ് മൻ മദൻ എന്നിവർ പ്രസംഗിച്ചു.