ചെങ്ങന്നൂർ: വരട്ടാറിലെ മണൽകൊള്ള അവസാനിപ്പിക്കുക, സംഘപരിവാർ പ്രവർത്തകർക്ക് നേരെയുളള പൊലീസ് അതിക്രമം അവസാനിപ്പിക്കുക, കെ - റെയിൽ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്ങന്നൂരിലെ മന്ത്രി സജിചെറിയാന്റെ ഓഫീസിലേക്ക് ജനകീയ പ്രതിരോധം തീർത്ത് ബി.ജെ.പി മാർച്ച് നടത്തും. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 10ന് നടത്തുന്ന മാർച്ച് സംസ്ഥാന ജന: സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യും.