ചെങ്ങന്നൂർ: വല്ലന ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3ന് ഘോഷയാത്ര നടത്തും. ഉത്സവത്തിന്റെ സമാപന ദിനമായ ഇന്ന് രാവിലെ 5.30ന് പളളിയുണർത്തൽ, അഭിഷേകം, ജലധാര, 6ന് ഗണപതിഹോമം, 6.30ന് ഉഷപൂജ,7.30ന് പന്തീരടി പൂജ, 9.30ന് കലശപൂജ, കലശാഭീഷേകം, മദ്ധ്യാഹ്നപൂജ, പഞ്ചവാദ്യം, സോപാനസംഗീതം. 6.30ന് ദീപാരാധന, ദീപകാഴ്ച തുടർന്ന് കൊടിയിറക്ക്, 7.30ന് അത്താഴപൂജ, മംഗളാരതി, നടയടയ്ക്കൽ. 9മുതൽ ഗാനമേള എന്നിവ നടക്കും.