 
അടൂർ: അടൂർ താലൂക്ക് ഓഫീസിൽ നടന്ന അദാലത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അദാലത്തിൽ പരിഗണനയ്ക്ക് വന്ന 100 കേസുകളിൽ 50 എണ്ണത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് നൽകി. അന്തിമ ഉത്തരവ് നൽകിയിട്ടുള്ള ഫയലുകൾ ബന്ധപ്പെട്ട അപേക്ഷകർക്ക് ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വിതരണം ചെയ്തു. സർക്കാർ തീരുമാന പ്രകാരം നടപടി പൂർത്തിയാക്കുവാൻ ബാക്കിയുള്ള കേസുകളിലും തുടർന്നും അദാലത്തുകൾ സംഘടിപ്പിച്ച് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചടങ്ങിൽ അടൂർ നഗരസഭാ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. ആർ.ഡി.ഒ തുളസീധരൻപിള്ള, തഹസിൽദാർ ജോൺ സാം, ഭൂരേഖ തഹസിൽദാർ സന്തോഷ് കുമാർ, ജൂനിയർ സൂപ്രണ്ട് കെ.സുരേഷ് വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.