21-teak
പന്തളം നഗരസഭയുടെ വക ലക്ഷങ്ങൾക്ക് ലേലം ചെയ്തു കൊടുത്ത തേക്ക് വെട്ടിയിട്ടപ്പോൾ അകം പൊള്ളയായ നിലയിൽ

പന്തളം: പന്തളം നഗരസഭ ലേലം ചെയ്തു നൽകിയ തേക്ക് വെട്ടിയിട്ടപ്പോൾ കണ്ടുനിന്നവർ തലയിൽ കൈവച്ചുപോയി. തടിയുടെ ചുവട് മുതൽ മുകൾ ഭാഗം വരെ വലിയ ഗുഹപോലെ.

വലിയ ശിഖരം ഉയർത്തി നഗരസഭാ മതിലിനുള്ളിൽ ഓഫീസിനോട് ചേർന്നാണ് വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ തേക്ക് നിന്നിരുന്നത്. കോന്നി ഫോറസ്റ്റ് അധികൃതർ നിശ്ചയിച്ച വിലയായ ജി.എസ്. ടി ഉൾപ്പെടെ 2,80,000 രൂപയ്ക്ക് മണക്കാല സ്വദേശി രാജുവായിരുന്നു മരം ലേലത്തിനെടുത്തത്. തുകയിൽ അഞ്ചു ശതമാനം സർക്കാർ വിഹിതമാണ്. ലേലം കൊണ്ടയാൾ തുക മുഴുവൻ അടച്ചിരുന്നു. ഇത് കൂടാതെ 17,000 രൂപാ വെട്ട് കൂലിയും നൽകി. തേക്കിന്റെ വിലയും വെട്ടുകൂലിയും ഉൾപ്പെടെ തിരികെ നൽകണമെന്ന് കാട്ടി നഗരസഭാ അധികൃതർക്ക് രാജു അപേക്ഷ നൽകി.