പത്തനംതിട്ട : ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കെ- റെയിൽ വിരുദ്ധ സമര കൺവെൻഷൻ ഇന്ന് രാവിലെ 10:30ന് പന്തളം നാനാക്ക് ഓഡിറ്റോറിയത്തിൽ (രാജ സോമ ) നടക്കും. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം, സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് വി.എൻ ഗോപിനാഥ പിള്ള, വിവിധ സമര നേതാക്കൾ,പരിസ്ഥിതി പ്രവർത്തകർ,കവികൾ, കലാകാരന്മാർ തുടങ്ങിയവർ സംസാരിക്കും.