അടൂർ : ഡി.വൈ.എഫ്. ഐ ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരേ വിമർശനം. പല സ്റ്റേഷനുകളിലും ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതായി പ്രതിനിധികൾ ആരോപിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ടവർ സ്റ്റേഷനുകളിൽ എത്തിയാൽ ചിലയിടങ്ങളിൽ വേണ്ടത്ര പരിഗണനയില്ല. ഡി.വൈ.എഫ്.ഐ നേതാക്കളെപ്പോലും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായും , പൊലീസിനെ നിലയ്ക്ക് നിറുത്തണമെന്ന നിർദ്ദേശവും സമ്മേളനത്തിലുണ്ടായി. മല്ലപ്പള്ളിയിലും തിരുവല്ല ഉൾപ്പെടെ ജില്ലയിലെ വിവിധയിടങ്ങളിൽ വിഭാഗീയത ഉടലെടുക്കുന്നു എന്ന വിമർശനം ഉണ്ടായി. മല്ലപ്പള്ളിയിൽ പ്രവർത്തകർക്ക് അവിഹിത കൂട്ടുകെട്ടുണ്ട്. പരുമല മേഖലാ സമ്മേളനത്തിലുണ്ടായ എല്ലാ വിഭാഗീയളും മര്യാദ ലംഘിച്ചു എന്നും വിമർശനമുണ്ടായി.