പന്തളം: കുളനട കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 5.30നും 6നും മദ്ധ്യേയുള്ള ചിങ്ങം രാശി ശുഭമുഹൂർത്തത്തിൽ, തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 28ന് തിങ്കളാഴ്ച ആറാട്ടോടുകൂടി സമാപിക്കും.