ഓമല്ലൂർ : ചെന്നീർക്കര പഞ്ചായത്തിലെ 12​ാം വാർഡിൽ പ്രവർത്തിക്കുന്ന സൂര്യക്ഷേത്ര ഫാമിങ് സെന്ററിൽ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് കേരള പുനർനിർമ്മാണ പദ്ധതി കാർഷിക ജൈവ വൈവിധ്യ സംരക്ഷണ ഫാം സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.
ഫാം സ്‌കൂളിന്റെ പ്രവർത്തന ഉദ്ഘാടനം ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ് നിർവഹിച്ചു. വിഷമുക്തമായ ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുവാൻ നമ്മുടെ തലമുറയ്ക്ക് കഴിയണം എന്നു യുവതലമുറ കാർഷിക രംഗത്തേയ്ക്ക് ഇറങ്ങുന്നത് നമ്മുടെ സമൂഹത്തിന് നല്ല ഭക്ഷണം എന്നത് നേടി തരുന്നതോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്നു എന്നും അത് അടുത്ത തലമുറയ്ക്ക് കൈമാറാൻ തക്കവണ്ണം ഗവഷണപരമായി കണ്ട് പഠിച്ച് പരിശീലിപ്പിക്കാൻ സൂര്യക്ഷേത്ര ഫാം സ്‌കൂളിന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പരിശീലന പരിപാടിയിൽ ബിനുമോൾ മാത്യു ഡപ്യൂട്ടി മാനേജർ വി.എഫ്.പി.സി.കെ പത്തനംതിട്ട ക്ലാസ് നയിച്ചു. സൂര്യക്ഷേത്ര ഡയറക്ടർ സുനു ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. സജയൻ ഓമല്ലൂർ സ്വാഗതം ആശംസിച്ചു.മധു എം.ആർ വാർഡ് മെമ്പർ മുഖ്യപ്രഭാഷണം നടത്തി ഹേമചന്ദ്രൻ സി.ആർ അസി. കൃഷി ഓഫീസർ ചെന്നീർക്കര ആശംസകൾ അർപ്പിച്ചു. കെ.ബി.ബി.എസ് ജില്ലാ കോഓർഡിനേറ്റർ അരുൺ സി. ആർ , രഞ്ചൻ പുത്തൻപുരയ്ക്കൽ, അമ്പിളി പ്രസന്നൻ, മുട്ടുവിളയിൽ ഉണ്ണികൃഷ്ണൻ, അരുന്ധതി എസ്സ് എന്നിവർ സംസാരിച്ചു.