 
ഇലന്തൂർ: എട്ട് രാത്രികളിലെ പടയണി മാമാങ്കത്തിന് ശേഷം ഇലന്തൂർ ഭഗവതിക്കാവിലമ്മയുടെ ആറാട്ട് ദേശത്തിന് അനുഗ്രഹവർഷമായി. ഇന്നലെ വൈകിട്ട് 4ന് ക്ഷേത്രത്തിൽ നിന്ന് ഗജരാജൻ കാഞ്ഞിരങ്ങാട്ട് ശേഖരന്റെ മുകളിൽ ആറാട്ടിനായി ശ്രീനാരായണമംഗലം ധർമ്മശാസ്ത്രാ ക്ഷേത്രത്തിലേക്ക് തിരിച്ചു. പാലച്ചുവട്, പരിയാരം വഴി ഇലന്തൂർ ജംഗ്ഷനിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. മാർക്കറ്റ് ജംഗ്ഷൻ, ഇലന്തൂർ മഹാഗണപതി ക്ഷേത്രം വഴി ആറാട്ട് കടവിൽ എത്തി. ആറാട്ടിന് ശേഷം കെട്ടുകാഴ്ചകളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ തീവെട്ടിയുടെ വെളിച്ചത്തിൽ ഘോഷയാത്ര ആരംഭിച്ചു.