കോന്നി: മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. വൈകിട്ട് നാലിന് ആറാട്ട്ഘോഷയാത്ര താഴത്തുള്ള ആറാട്ടുചിറയിലേക്ക്‌ പുറപ്പെടും. രാത്രി 10.30ന് തിരിച്ചെഴുന്നെള്ളത്ത് ക്ഷേത്രത്തിൽ എത്തിയശേഷം കൊടിയിറക്കും വലിയകാണിക്കയും നടക്കും. ഇന്നലെ ഇരുപത്തിയഞ്ചു കലശവും ഉത്സവബലിദർശനവും കാഴ്ച്ചശ്രീബലിയും സേവയും ശ്രീഭൂതബലിയും പള്ളിവേട്ട എഴുന്നെള്ളത്തും നടന്നു.