കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ സ്കൂൾ ഡേ സെലിബ്രേഷൻ ഇന്ന് നടക്കും . രാവിലെ 10. 30 ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. കോന്നി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി . അരുൺ മുഖ്യപ്രഭാഷണം നടത്തും. എസ്. എ.എസ് എസ്. എൻ .ഡി.പി യോഗം കോളേജ് പ്രിൻസിപ്പൽ ഡോ. ബി.എസ്. കിഷോർ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യുണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ടി. അജോമോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ, വൈസ് പ്രസിഡന്റ് റോജി എബ്രഹാം, സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, പി.ടി.എ പ്രസിഡന്റ് ബെന്നി വർഗീസ്, കോന്നി ഗ്രാമപഞ്ചായത്ത് അംഗം ശോഭ മുരളി, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം രാഖി സനൂപ്, സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർമാരായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, സുരേഷ് ചിറ്റലിക്കാട്, യുണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്. സുരേശൻ, എസ്. സജിനാഥ്, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, കുട്ടികളുടെ പ്രധാനമന്ത്രി റൂത്ത് സാറ സാമുവേൽ, കുട്ടികളുടെ ഉപപ്രധാനമന്ത്രി നൗറീൻ റെജി,സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.കെ.ശ്രീലാൽ, സ്കൂൾ ലീഡർ അഖിൽ അജി തുടങ്ങിയവർ സംസാരിക്കും.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും.