പത്തനംതിട്ട: ഹൈക്കോടതിയിലെ കോടതിയലക്ഷ്യ കേസിൽ നഗരസഭാ സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് കൂടിയ കൗൺസിൽ യോഗത്തിൽ യു.ഡി.എഫിന്റെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര കൗൺസിലാണ് വിളിച്ചത്. നഗരസഭ സെക്രട്ടറി ഷെർലാ ബീഗം കേസിനാസ്പദമായ കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ഇത് ഭരണ സമിതിക്കുണ്ടായ വലിയ വീഴ്ചയാണെന്നും ഭരണ സമിതിയുടെ കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് ഇതെന്നും ചർച്ചകൾക്ക് തുടക്കം കുറിച്ച നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി പറഞ്ഞു. സുരേഷ് കുമാർ , എം സി ഷെറീഫ് , ആനി സജി , സി കെ അർജുനൻ എന്നിവരുൾപ്പടെതുടർന്ന് യോഗം ബഹിഷ്കരിച്ച് ഹാളിന് പുറത്തുപോയി ചെയർമാന്റെ ചേമ്പറിന് മുമ്പിൽ പ്രതിഷേധ സമരവും നടത്തി. പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി, മുൻ അദ്ധ്യക്ഷരായ എ. സുരേഷ് കുമാർ , റോസ്ലിൻ സന്തോഷ്, എം.സി ഷെറീഫ്, സിന്ധു അനിൽ, സി.കെ അർജുനൻ , ആനി സജി, മേഴ്സി വർഗീസ്, അംബിക വേണു , അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.