പത്തനംതിട്ട: ചന്ദനപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സാൻ ജോർജിയൻ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ ജീവകാരുണ്യപ്രവർത്തകനുളള സത്ക്രിയ അവാർഡിന് മുൻ മന്ത്രി പി. ജെ ജോസഫ് അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 24 ന് രാവിലെ 11 ന് താഴെവെട്ടിപ്പുറം മാർ യൗസേബിയോസ് പാലിയേറ്റീവ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ജോർജ് വർഗീസ് കൊപ്പാറ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മുൻ എം.പി ഫ്രാൻസിസ് ജോർജ്, ഡി.സി.സി പ്രസിഡന്റ് പ്രൊഫ,സതീഷ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിക്കും .ട്രസ്റ്റ് ചെയർമാനും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പലുമായ ഫാ. കെ .വി . പോൾ റമ്പാനെ അനുമോദിക്കും . ഭൂരഹിതരായ നിർദ്ധനർക്ക് ഭൂമി നൽകുന്ന സാൻ ജോർജിയൻ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വൃക്കരോഗികൾക്കുള്ള ചികിത്സാധനസഹായ വിതരണവും പി. ജെ. ജോസഫ് നിർവഹിക്കും .
ഇടത്തിട്ടയിൽ മൂന്ന് പേർക്കാണ് സൗജന്യമായി സ്ഥലം നൽകുന്നത് . വാർത്താസമ്മേളനത്തിൽ ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് കുറ്റിയിൽ, ജസ്റ്റസ് നാടാവള്ളിൽ എന്നിവർ പങ്കെടുത്തു .