കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ അന്താരാഷ്ട്ര വന ദിനാചരണം നടന്നു. എസ്.ബി.ഐ തണ്ണിത്തോട് ബ്രാഞ്ച് മാനേജർ സുജിത.എസ്, വി. ഗോപകുമാർ,എം.ആർ. നാരായണൻകുട്ടി, ജെ.എസ്. മുനീർ, ശ്രീരാജ്. കെ. എസ് എന്നിവർ സംസാരിച്ചു .മുണ്ടൊമൂഴി മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു.. കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും തണ്ണിത്തോട്, മേക്കണ്ണം, കൂത്താടിമൺ, മൺപിലാവ്, വില്ലൂന്നിപാറ വന സംരക്ഷണ സമിതികളുയും സഹകരണത്തോടെയായിരുന്നു പരിപാടി.