പത്തനംതിട്ട : പ്രൈഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സംസ്ഥാനത്തെ 19 -ാം ബ്രാഞ്ച് ഇന്ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള
മാമ്പറ ഹൈറ്റ്‌സിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്
എന്നിവർ ഭദ്രദീപം തെളിക്കും.
ശൈലേഷ് സി. നായർ അദ്ധ്യക്ഷത വഹിക്കും .വൈസ് പ്രസിഡന്റ് ഡോ. സായ്‌റാം റെഡി ആദ്യ ഡെപ്പോസിറ്റ് സ്വീകരിക്കും. റോസ്ലിൻ സന്തോഷ്, എ. ജെ. ഷാജഹാൻ, തുടങ്ങിയവർ പങ്കെടുക്കും
നിരവധി നിക്ഷേപ വായ്പാ പദ്ധതികൾ, ലഘു സമ്പാദ്യ പദ്ധതി ,ബിസിനസ് ലോൺ, ഹൗസിംഗ് ലോൺ,
പേഴ്‌സണൽ ലോൺ, വാഹനലോൺ, അഗ്രികൾച്ചറൽ ലോൺ ,
എന്നീ പദ്ധതികൾ ബാങ്ക് മുഖേന നടപ്പാക്കും . മൾട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന് വിധേയമായാണ് പ്രവർത്തിക്കുന്നത് .
വാർത്താ സമ്മേളനത്തിൽ സോണൽ ഹെഡ് ആർ രാജേന്ദ്രൻ ., ജില്ലാ കോർഡിനേറ്റർ കെ. എസ് അനിൽകുമാർ , ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു .