കോന്നി: അന്തരിച്ച മുൻ എം.എൽ .എ. പി.ജെ.തോമസിന് നാട് വിടനൽകി. വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരം. പൊതുദർശനത്തിന്‌ വച്ച കോന്നി കോൺഗ്രസ് ഭവനിലും വകയാറിലെ വസതിയിലും നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. റവന്യുമന്ത്രി കെ.രാജൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ പ്രൊഫ. പി.ജെ.കുര്യൻ, എം.പി. മാരായ ആടൂർപ്രകാശ്, ആന്റോ ആന്റണി, കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, മുൻ എം.എൽ.എ മാരായ രാജു എബ്രഹാം,ജോസഫ് എം.പുതുശേരി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി.മോഹൻരാജ്, ബാബു ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്‌ദുൾ മുത്തലീഫ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി എബ്രഹാം ചെങ്ങറ, സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, എസ്. എൻ.ഡി.പി യോഗം ഫിലാഡൽഫിയ ( യു.എസ്.എ ) ശാഖ പ്രസിഡന്റ് പി.കെ.സോമരാജൻ, ഒ.ഐ.സി.സി. (യു.എസ്. എ) നാഷണൽ കമ്മിറ്റി ചെയർമാൻ ജയിംസ് കൂടൽ എന്നിവരും സംസ്ഥാന സർക്കാരിന് വേണ്ടി അടൂർ ആർ.ഡി .ഒ. യും അന്തിമോപചാരം അർപ്പിച്ചു. പൊലീസ് ഗാർഡ് ഒഫ് ഹോണർ നൽകി.