പത്തനംതിട്ട: നഗരസഭ വഞ്ചിപൊയ്ക മൂന്നാം വാർഡിൽ പെരിങ്ങമല - നെടുമനാൽ റോഡിന്റെയും കുമ്പാങ്ങൽ കോളനിയിലേക്കുള്ള റോഡിലെ പടികളുടെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. നഗരസഭ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇവിടുത്തെ ജനങ്ങളുടെ ആദ്യത്തെ ആവശ്യം ആയിരുന്നു സഞ്ചാരയോഗ്യമായ വഴി. നിരവിൽപ്പടിയിൽ നിന്ന് 150പടിയും കുമ്പാങ്കലിൽ 50 പടിയുമാണ് നിർമ്മിച്ചിട്ടുള്ളത്. ചടങ്ങിൽ വാർഡ് കൗൺസിലർ അനിലാ അനിൽ, ജില്ലാ സ്പാർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ,സക്കീർ അലങ്കാരത്ത്,പി.ആർ അജിത് കുമാർ,പി.ആർ അനിൽ കുമാർ, ജയ ടീച്ചർ,ദിനേശ്,വിജയൻ കുമ്പാങ്ങൽ, കെ.വി സുരേന്ദ്രൻ നായർ, ദിലീപ് എന്നിവർ പങ്കെടുത്തു.