പത്തനംതിട്ട : ജലസംരക്ഷണം ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിലെ എല്ലാവ്യക്തികളുടെയും ബാധ്യതയാണെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു. സുധീർ വഴിമുക്ക്, സുനീർ അലി സഖാഫി, താഹ എന്നീവർ പ്രസംഗിച്ചു.