ചെങ്ങന്നൂർ: സംസ്ഥാന പ്രവാസി കേരളീയകാര്യ വകുപ്പ് നടത്തുന്ന പ്രവാസിപെൻഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ചെങ്ങന്നൂർ യൂണിയൻ അതിർത്തിയിലുള്ള സമുദായ അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ.
വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജോലി ചെയ്ത് നാട്ടിൽ തിരികെ വന്നവർക്കും നിലവിൽ വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജോലി നോക്കുന്നവരുമായ സമുദായ അംഗങ്ങൾക്കും പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ചെങ്ങന്നൂർ യൂണിയനിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും അറിയിച്ചു. 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖയിൽ കൂടിയ പെരിങ്ങാല മേഖലാ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ പി.ശ്രീരംഗം വിവിധ പദ്ധതികൾ വിശദീകരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, പെരിങ്ങാലാ ശാഖായോഗം പ്രസിഡന്റ് ശിവരാമൻ പി.എ, അരീക്കര സെക്രട്ടറി ചന്ദ്രപ്രഭ, പെണ്ണുക്കര ശാഖാ പ്രസിഡന്റ് കെ.കെ.രാജു, പെരിങ്ങാല നോർത്ത് ശാഖാ വൈസ് പ്രസിഡന്റ് സുനിൽ വി.എസ്., പാറപ്പാട് ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി.ജയപ്രകാശ്, അരീക്കര ശാഖാ പ്രസിഡന്റ് എം.എൻ.ചന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി റീന അനിൽ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി സ്വാഗതവും പെരിങ്ങാല നോർത്ത് ശാഖാ സെക്രട്ടറി സുധാ വിജയൻ നന്ദിയും പറഞ്ഞു.