kodi
മുളക്കുഴ ഊരിക്കടവ് പാടത്ത് കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി. എം. നായർ കൊടികുത്തി പ്രതിഷേധിക്കുന്നു.

ചെങ്ങന്നൂർ: കെ-റെയിൽ സമരം ശക്തമാക്കി കർഷമോർച്ച നെൽവയലിൽ കൊടികുത്തി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജി. എം. നായരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. മുളക്കുഴ പഞ്ചായത്തിൽ ഊരിക്കടവ് പാടശേഖത്താണ് കൊടികുത്തിയത്. കെ-റെയിൽ സർവേയുടെ ഭാഗമായി കുറ്റികൾ നാട്ടിയ ഊരിക്കടവ് പാടശേഖരത്തിൽ കഴിഞ്ഞ വർഷം സമ്പൂർണ തരിശുരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി ഇറക്കിയതാണ്. നെൽവയലുകളും തണ്ണീർതടങ്ങളും തകർത്തുകൊണ്ട് പരിസ്ഥിക്ക് വിനാശകരമായ കെ-റെയിൽ പദ്ധതി പിണറായി സർക്കാർ ഉപേക്ഷിക്കണമെന്ന് ഷാജി. എം. നായർ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, കർഷകമോർച്ച സംസ്ഥാന ട്രഷറർ ജി. രാജ്കുമാർ, ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവൻ, ജില്ലാ ജനറൽ സെക്രട്ടറി വിശ്വനാഥപിള്ള, സെക്രട്ടറി അരുൺ എസ്. കുമാർ, മണ്ഡലം പ്രസിഡന്റ് എസ്. രഞ്ജിത്ത്, ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, എം. മനീഷ്, പി. ജി പ്രിജിലിയ, സ്മിത വട്ടയത്തിൽ, ഡി. സനൽകുമാർ, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.