 
മണക്കാല: വർഷങ്ങളായി പെട്ടിക്കട നടത്തി ജീവിതം മുമ്പോട്ട് നയിച്ച അജിക്കുട്ടന് ഇനി പുതിയ കട. ബി.ജെ.പി മണക്കാല ഏരിയ കമ്മിറ്റി വകയാണ് പുതിയ കട അജിക്കുട്ടന് നൽകിയത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി പെട്ടിക്കട നടത്താൻ സാധിക്കാതെ വീട്ടിൽ രോഗാവസ്ഥയിൽ കഴിയുകയായിരുന്നു അജിക്കുട്ടൻ. ഇതോടെ പെട്ടിക്കടയ്ക്ക് നാശം സംഭവിച്ചു. അസുഖത്തിന് ശമനം വന്നതോടെ ഉപജീവനമാർഗമായ പെട്ടിക്കട നടത്താൻ സാധിക്കാതെ വന്നു. വിവരം അറിഞ്ഞ ബി.ജെ. പി മണക്കാല ഏരിയ പ്രസിഡന്റ് ശ്രീകുമാറിന്റെയും,ഏരിയ ജനറൽ സെക്രട്ടറി ജിഷ്ണു നാഥിന്റെയും നേതൃത്വത്തിൽ മണക്കാല ഏരിയ കമ്മിറ്റി ഈ വിഷയത്തിൽ ഇടപെട്ടു. പണി പൂർത്തിയാക്കി പെട്ടിക്കടയുടെ താക്കോൽ അജികുട്ടന് നൽകി. ബി.ജെ.പി ഏരിയ പ്രസിഡൻറ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിനീഷ് കൃഷ്‌ണൻ,മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി വത്സല കുമാരി,ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വൃന്ദ സന്തോഷ്,കർഷക മോർച്ച ഏരിയ ജനറൽ സെക്രട്ടറി റോഷൻ രാമചന്ദ്രൻ,ഏരിയ യുവമോർച്ച പ്രസിഡന്റ് ശ്യാം ചൂരക്കോട്, ശ്രീകുട്ടൻ ചാത്തന്നുപുഴ,വിഷ്ണു വിക്രമൻ,മനോജ് ചാത്തന്നുപുഴ, ആഷിക്,സന്തോഷ് എസ്.എൻ പുരം എന്നിവർ പങ്കെടുത്തു.