rana
ഗൗരാ ഹരിറാണാ

അടൂർ : ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എ.റ്റി.എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ്യ ബലേഷ്യർ ജില്ല ഗജീപൂർ ചന്ദനേശ്വർ ഗൗരാഹരിരാണാ (36) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് രാത്രിയാണ് സംഭവം. എ.റ്റി.എമ്മിന്റെ മുൻവശത്തെ സി.സി.റ്റി.വി കാമറകളും അലാറമും വിഛേദിച്ച ശേഷം എ. റ്റി. എമ്മിനുള്ളിൽ കടന്ന് മുൻ വാതിൽ നശിപ്പിച്ച് പണം അപഹരിക്കാൻ ശമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. രാത്രിയിൽ എ.റ്റി.എമ്മിൽ പണമെടുക്കാനെത്തിയവർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലീസ് ബാങ്ക് അധികൃതരെ അറിയിച്ച് അവിടത്തെ സി.സി. റ്റിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി അന്യ സംസ്ഥാനക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തും ലേബർ ക്യാമ്പുകളിലും അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. ഡി.വൈ.എസ്.പി. ബിനുവിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ റ്റി.ഡി പ്രജീഷ്, എസ്.ഐമാരായ വിമൽ രംഗനാഥ്, അനിൽകുമാർ എ.എസ്.ഐ സുരേഷ് കുമാർ എസ്.സി.പി. ഒ ആർ.ജി. വിനോദ്, സി.പി. ഒ .സൂരജ് , ഹോംഗാർഡ് ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്ര്.