അടൂർ : സ്ത്രീസുരയ്ക്ക് - സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ട് ഭാരതീയ ജനതാപാർട്ടി അടൂർ മണ്ഡലം കമ്മിറ്റി അടൂർ ഗാന്ധി സ്ക്വയറിൽ ജനകീയ ധർണ നടത്തി. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലേഖ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രതിഷേധ സായാഹ്ന ധർണ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി ആർ.നായർ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ അജയകുമാർ വല്ലൂഴത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രഭാരി കെ.വി പ്രഭ, മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുംമ്പള്ളിൽ,ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അടൂർ സുഭാഷ്, ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, വൈസ് പ്രസിഡന്റുമ്മാരായ അജി വിശ്വനാഥ്,ഷീജ സുനിൽ,രവീന്ദ്രൻ മാങ്കൂട്ടം, സെക്രട്ടറിമ്മാരായ അനിൽ ഏനാത്ത്, പുഷ്പവല്ലി,മണ്ഡലം ട്രഷറർ എസ്.വേണുഗോപാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ അനന്തു പി.കുറുപ്പ്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ വിനീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി സെൽവരാജൻ നായർ,ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ വി.ടി രാജൻ,മഹിളാ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്‌ രമണി, ജനറൽ സെക്രട്ടറി ഗിരിജ മോഹൻഅടൂർ മുൻസിപ്പൽ പ്രസിഡന്റ്‌ ഗോപൻ മിത്രപുരം,ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, മണ്ണടി ഏരിയ പ്രസിഡന്റ്‌ ആര്യ ശങ്കർ,പറക്കോട് ഏരിയ പ്രസിഡന്റ്‌ ഹരികുമാർ, കടമ്പനാട് ഏരിയ പ്രസിഡന്റ്‌ സജീഷ് കുമാർ,ജനറൽ സെക്രട്ടറി രാജേന്ദ്രൻ,ഏനാത്ത് ഏരിയ പ്രസിഡന്റ്‌ അനിൽ മാവിള എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച അടൂർ മുൻസിപ്പൽ പ്രസിഡന്റ്‌ അമ്പിളി അജയൻ,ഏറത്ത് ഏരിയ പ്രസിഡന്റ്‌ ദീപാ രാജ്,മണക്കാല ഏരിയ പ്രസിഡന്റ്‌ വിദ്യാ ജയരാജ്‌, ജനറൽ സെക്രട്ടറി അനിത ഓംകാരം എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി മോർച്ച മണ്ഡലം ഏരിയ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധ സായാഹ്ന ധർണയിൽ പങ്കെടുത്തു