പന്തളം:പാരിസ്ഥിതികവിഷയങ്ങളിൽ സി.പി.എമ്മിന് ഇരട്ടത്താപ്പ് നയമാണെന്ന് ബി.ജെ.പി ദേശീയനിർവാഹകസമിതിഅംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളത്ത് നടന്ന കെ.റയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഇരട്ടത്താപ്പ് നയം ജനങ്ങൾ പൊറുക്കില്ല, സഹിക്കില്ല. ആറന്മുളയിലെ പാടശേഖരങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച് സമരം ചെയ്ത സി.പി.എം അന്ന് പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. ഇന്ന് കെ.റയിലിനായി 155കലോമീറ്റർ ദൈർഘ്യത്തിൽ പാടശേഖരങ്ങൾ നികത്തുമ്പോൾ നൂറുകണക്കിന് ഏക്കർ നെൽവയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയിൽ 325ഏക്കർ നെൽവയലുകളാണ് നശിപ്പിക്കപ്പെടുമായിരുന്നതെങ്കിൽ അതിലും എത്രയോ ഇരട്ടിപാടശേഖരങ്ങളും തണ്ണിർത്തടങ്ങളുമാണ് സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഇല്ലാതാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷനായി. പശ്ചിമഘട്ടസംരക്ഷണസമിതിചെയർമാൻ ജോൺപെരുവന്താനം മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് ഗോപിനാഥപിള്ള മുഖ്യാതിഥിയായിരുന്നു. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ,
ജോൺ പെരുവന്താനം, വി .എൻ .ഗോപിനാഥ പിള്ള, മുരുകേശ് നടക്കൽ, പുള്ളമോടി അശോക് കുമാർ, അഡ്വ. പന്തളം പ്രതാപൻ, അശോകൻ കുളനട, എസ്. ജയശങ്കർ, ബിജു മാത്യു, പി. ആർ.ഷാജി, പ്രദീപ് അയിരൂർ, ടി .ആർ അജിത് കുമാർ, രമണി വാസുക്കുട്ടൻ,ഐശ്വര്യ ജയചന്ദ്രൻ, സുശീല സന്തോഷ്, അജിത് പുല്ലാട്, അജയകുമാർ വല്ലുഴത്തിൽ, കെ. ബിനുമോൻ, ബിന്ദു പ്രസാദ്, കെ. ബിന്ദു, അഡ്വ. ഷൈൻ ജി കുറുപ്പ്, ബിന്ദു പ്രകാശ്, കെ. വി. പ്രഭ, ഗോപാലകൃഷ്ണ കർത്താ,എം. ജി. കൃഷ്ണകുമാർ, ശ്യാം തട്ടയിൽ, നിതിൻ ശിവ, ബനോയ് കെ .മാത്യു, രൂപേഷ് അടൂർ, സി. ആർ. സന്തോഷ്, പി .എസ് .കൃഷ്ണകുമാർ അനിൽ നെടുമ്പിള്ളിൽ, അഭിലാഷ് ഓമല്ലൂർ, ദീപ. ജി. നായർ, അനീഷ് വർക്കി, വനോദ് കുമാർ, സിനു എസ് .പണിക്കർ, സന്തോഷ് വടശ്ശേരിക്കര, കെ. ആർ. രാകേഷ്, ജതേഷ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.